വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഇന്ന് ബിജെപി കര്‍ഷക രക്ഷാ മാര്‍ച്ച്‌

ക​ണ്ണൂ​ര്‍: കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പോരാടുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച്‌ ഇന്ന്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന  മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരക്ഷാമാര്‍ച്ച്‌ ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും.

രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച്‌ വൈകുന്നേരം 6 മണിക്ക് സ്‌റ്റേഡിയംകോര്‍ണറില്‍ സമാപിക്കും. സിനിമാ സംവിധായകന്‍ അലിഅക്ബര്‍, സിനിമാതാരം മേനകസുരേഷ്, പുരോഗമനകലാസാഹിത്യസംഘം മുന്‍സംസ്ഥാനസമിതി അംഗമായിരുന്ന കവി കല്ലറ അജയന്‍, കവി മുരളിവെള്ളിതുരുത്തി, പരിസ്ഥിതി വിദഗ്ദരായ ഡോക്ടര്‍ സിഎം ജോയി, ഡോക്ടര്‍ ഇന്ദുചൂഢന്‍ തുടങ്ങി കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് വരുന്ന പരിസ്ഥിതി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേരും.

കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക, മ​ണ്ണി​ന് വേ​ണ്ടി പോ​രാ​ടു​ന്ന സ​മ​ര​ക്കാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക, ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ത​യാ​റാ​വു​ക, ബ​ദ​ല്‍ റോ​ഡി​നെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ക തു​ട​ങ്ങിയ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി കീ​ഴാ​റ്റൂ​രി​ല്‍ മാ​ര്‍​ച്ച്‌ ന​ട​ത്തു​ന്ന​ത്.

 

prp

Related posts

Leave a Reply

*