പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച മോഡലിന് സംഭവിച്ചത്

ലണ്ടന്‍ : ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച്‌ സമ്മാനം വാങ്ങിയ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്‍റി ചെകുത്താന്‍റെ വേഷത്തില്‍തന്നെ തൂങ്ങിമരിച്ച നിലയില്‍.

ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ഇതിന് മുമ്പും ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ ചുമന്ന പെയിന്‍റും  തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഹാരിയറ്റ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് ഹാരിയറ്റിന്‍റെ പങ്കാളി ജോഷ് മെര്‍സിയര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റില്‍ നിന്ന് ഇത്തരം സന്ദേശം പതിവുള്ളതായതിനാല്‍ സന്ദേശത്തിന് അത്ര പ്രാധാന്യം നല്‍കിയില്ലെന്ന് പങ്കാളി പറയുന്നു.

വിഷാദമനുഭവിക്കുന്ന സമയങ്ങളില്‍ ഹാരിയറ്റ്സ്വയം വേദനിപ്പിക്കുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*