ഐ​എ​ന്‍​എ​ക്സ് മീഡിയ തട്ടിപ്പ് കേസ്; കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍

ചെ​ന്നൈ: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍ . ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തത് .

കഴിഞ്ഞ മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്കര രാമനെ ദില്ലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച്‌ നേരെത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കും എതിരെയായിരുന്നു കേസ്.

2007ല്‍ ​ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്ക് 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് കാ​ര്‍​ത്തി​ക്കെതിരെയുള്ള ആ​രോ​പ​ണം. പി. ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കാ​ര്‍​ത്തി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഉയര്‍ന്നത്.

വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു.കാ​ര്‍​ത്തി ചി​ദം​ബ​രം ഐ​എ​ന്‍​എ​ക്സി​ല്‍​നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സ് വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ദം​ബ​ര​ത്തി​ന്‍റേ​യും കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ​യും ചെ​ന്നൈ​യി​ലെ വീ​ടു​ക​ളി​ല്‍ സി​ബി​ഐ നേ​ര​ത്തെ റെയ്ഡ് ന​ട​ത്തി​യി​രു​ന്നു.

prp

Related posts

Leave a Reply

*