തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ഇന്നുമുതല്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്ഷന് തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്.
219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്ഷന് നല്കാന് ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്ഷന് തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്ഷന് തുക നിക്ഷേപിക്കും.
അക്കൗണ്ട് തുടങ്ങാന്‍ അവദി ദിനമായ ഞായറാഴ്ച്ച പോലും വലിയ തിരക്കാണ് സഹകരണ സംഘങ്ങളില്‍ അനുഭവപ്പെട്ടത് .സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്ഷന് തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത് . പെന്ഷന് വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് കെ എസ് ആര് ടി സി തമ്ബാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ച് നിര്‍വഹിക്കും.

