സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടിവരും: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്കാര്‍ വലിയ ദുരിതത്തിലാണ്. ഇതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ് ഉടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ഞായറാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ഉടമകള്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം നിരക്കിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്.

ഗതാഗത മന്ത്രിയുമായി കോഴിക്കോട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി സ്വീകരിച്ച നിലപാട്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകള്‍ മിനിമം ചാര്‍ജ് 10 രൂപയായി കൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

prp

Related posts

Leave a Reply

*