ബാര്‍ബി ഡോളിനെപ്പോലെ ഒരു പെണ്‍കുട്ടി; സ്വപ്നം സാധ്യമാക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍

ലണ്ടന്‍: പാവകളോടുള്ള ആരാധന മൂത്ത ഒരു പെണ്‍കുട്ടി ജീവിതത്തില്‍ തന്‍റെ സ്വപ്നം സാധ്യമാക്കുവാനായി ചിലവഴിച്ചത് 16 ലക്ഷത്തിലധികം രൂപ. ലണ്ടന്‍ സ്വദേശിനിയായ ജെഡ് സ്മിത്താണ് ഒരു പാവയെ പോലെ അണിഞ്ഞൊരുങ്ങുവാനായി ഇതുവരെ 16 ലക്ഷത്തിലധികം രൂപ ചിലവഴിച്ച്‌ വാര്‍ത്തകളില്‍ നിറയുന്നത്.

ഇതില്‍ 8 ലക്ഷത്തിലധികം രൂപ ചിലവഴിച്ചത് പാവകള്‍ അണിയുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടിയാണ്. ഇവ കൂടുതലും ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമാണ് പെണ്‍കുട്ടി ഇറക്കുമതി ചെയ്യുന്നത്.

കൂടാതെ 6 ലക്ഷം രൂപയോളം പാവകളുടെതിന് സമാനമായ ഷൂസുകള്‍ വാങ്ങിക്കുവാനും ഉപയോഗിച്ചു. ഇത്തരത്തില്‍ 40 ജോഡി ഷൂവുകളോളം ജെഡിന്റെ പക്കലുണ്ട്.കൂടാതെ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക്ക് സര്‍ജറികള്‍ക്കും വിധേയയായി. 21 വയസ്സുകാരിയായ ഈ പെണ്‍കുട്ടി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു അസ്സല്‍ പാവ കുട്ടിയാണ്.

പലപ്പോഴും കൂട്ടുകാരികള്‍ക്കൊപ്പം പുറത്ത് പോകുമ്ബോള്‍ ആളുകള്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് കാണുമ്ബോള്‍ വളരെ സന്തോഷം തോന്നാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. കൂടാതെ കൊച്ചു കുട്ടികള്‍ തങ്ങളുടെ പ്രീയപ്പെട്ട ബാര്‍ബി ഡോളുകളോട് പെരുമാറുന്നത് പോലെയാണ് തന്നോട് ഇടപഴകാറുള്ളതെന്നും ജെഡ് കൂട്ടിചേര്‍ക്കുന്നു.

ജേഡിന്‍റെ വീട്ടുകാര്‍ക്ക് ഈ പാവ കളികളോട് താല്‍പ്പര്യമില്ലെങ്കിലും മകളുടെ സന്തോഷങ്ങള്‍ക്ക് എതിര് നില്‍ക്കാനും അവര്‍ക്കു താല്‍പ്പര്യമില്ല.

prp

Related posts

Leave a Reply

*