ക്രിസ്മസ്- പുതുവല്‍സരാഘോഷത്തിന് മാത്രം സംസ്ഥാനത്ത് ചെലവായത് 480.14 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ മാത്രം കേരളത്തില്‍ ചെലവായത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മുന്‍ വര്‍ഷം 402.35 കോടി രൂപയുടെ മദ്യമായിരുന്ന സംസ്ഥാനത്ത് ഈ സമയത്ത് വിറ്റുപോയിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുന്‍പുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്കോ വഴി വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലത്ത് 256.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

prp

Related posts

Leave a Reply

*