ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി Samsung Galaxy A8 (2018) ഉടന്‍ വിപണിയിലേക്ക്

സാംസങ്ങിന്‍റെ 2018ല്‍ ആദ്യം പുറത്തിറങ്ങുന്ന മോഡലുകളില്‍ ഒന്നാണ് Samsung Galaxy A8 (2018) . ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളാണ് .ഇതിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍  മനസിലാക്കാം .

18:9 റെഷിയോ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 6 ഇഞ്ചിന്‍റെ ഫുള്‍ HD Super AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .

256 ജിബിവരെ ഇതിന്‍റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. 2.2GHz Octa-core Exynos 7885 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.

ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ ഡ്യൂവല്‍ സെല്‍ഫി ക്യാമറയും കൂടാതെ സിംഗിള്‍ റിയര്‍ ക്യാമറയും ആണ് ഇതിനുള്ളത് . 16MP 8MP മെഗാപിക്സലിന്‍റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും ആണുള്ളത്. 3500 mAh ന്‍റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്‍റെ വിപണിയിലെ വില വരുന്നത് ഏകദേശം 38000 രൂപയ്ക്ക് അടുത്താണ് .

prp

Related posts

Leave a Reply

*