മലപ്പുറത്ത് മകളെ കൊന്ന് വീട്ടമ്മ ജീവനൊടുക്കി

മലപ്പുറം: കരുവാരകുണ്ടില്‍ മകളെ കൊന്ന് അമ്മ  ജീവനൊടുക്കി. കരുവാരകുണ്ട് വീട്ടിക്കുന്ന് കൊളത്തൂര്‍ സന്തോഷ് കുമാറിന്‍റെ ഭാര്യ പ്രസന്ന എന്ന മിനിയും, മകള്‍ അഞ്ജനയുമാണ് മരിച്ചത്. കൊല്ലാന്‍ ശ്രമിച്ച ഏഴു മാസം പ്രായമായ കുട്ടി ചികിത്സയിലാണ്.

മാനസിക, ശാരീരിക വൈകല്യമുള്ള മകളുടെയും അമ്മയുടെയും  മൃതദേഹങ്ങള്‍ വീടിന്‍റെ അടുക്കള ഭാഗത്ത് ഒരു ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞ് തൊട്ടടുത്തുള്ള വെള്ളപ്പാത്രത്തില്‍ കിടക്കുകയായിരുന്നു.

സ്കൂള്‍ വിട്ടെത്തിയ മറ്റൊരു മകളാണ് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

അഞ്ജന വികലാംഗയായിരുന്നു. മക്കള്‍ക്കു ഓട്ടിസം രോഗമുള്ളതിനാലുള്ള മാനിസിക പ്രയാസത്തിലാകും ഇത്തരത്തില്‍ ചെയ്തതെന്നാണു പോലീസിന്‍റെ  പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

prp

Related posts

Leave a Reply

*