അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്: അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വെടിവെച്ചുകൊന്നു.

പ്രാദേശിക സമയം 11.30 നാണ് ആക്രമണം നടന്നത്. പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍  മറ്റൊരാള്‍ തോക്ക് പിടിച്ച്‌ വാങ്ങി തിരിച്ചു വെടിവെച്ചു.വെടിയേറ്റ അക്രമി ഇതോടെ കാറില്‍കയറി രക്ഷപ്പെട്ടു.

പിന്നീട് തൊട്ടടുത്തുതന്നെ കാര്‍ ഇടിച്ച തകര്‍ന്നനിലയിലും അക്രമിയെ അതിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഇയാളെ  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

prp

Related posts

Leave a Reply

*