ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു

ലണ്ടന്‍: ലൈംഗീകാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജി വെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് സ്വയം കുറ്റം ഏറ്റെടുത്തുകൊണ്ടായിരുന്നു രാജി. തെരേസ മെയ് മന്ത്രിസഭയില്‍ ലൈംഗികേരോപണത്തെ തുടര്‍ന്ന് പുറത്തു പോകുന്ന ആദ്യത്തെ ആളാണ് മൈക്കിള്‍  ഫാലന്‍.

താനടക്കം പാര്‍ലമെന്‍റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് സൈന്യത്തിന്‍റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫാലന്‍റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം രാജ്യത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ മികച്ചതാണെന്നും പ്രധാന മന്ത്രി തെരേസ മേയ് പറഞ്ഞു.

2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ  റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരെയുള്ള ആരോപണം.

prp

Related posts

Leave a Reply

*