തിരുവനന്തപുരം: പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ദക്ഷിണ റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വന്നു. പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി.
പുതിയ ടൈംടേബിള്‍ അടുത്ത നവംബര്‍ വരെയാണ് നടപ്പാക്കുക. വ്യാഴാഴ്ചയും ഞായറാഴ്ചയുമൊഴികെയുള്ള ദിവസങ്ങളില്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്സ്പ്രസ് ഇനിമുതല്‍ എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നാകും പുറപ്പെടുക.
കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ , കണ്ണൂര്‍-മംഗലാപുരം, കണ്ണൂര്‍-ചെറുവത്തൂര്‍, ചെറുവത്തൂര്‍-മംഗലാപുരം, മംഗലാപുരം-കണ്ണൂര്‍, എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ അഞ്ചു മിനിറ്റ് മുതല്‍ പത്ത് മിനിറ്റ് വരെ നേരത്തെയാക്കിയിട്ടുണ്ട്.
