സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണുമായി അസൂസ്

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ അസൂസ് തങ്ങളുടെ മൊബൈല്‍ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ  ഭാഗമായി സെന്‍ഫോണ്‍ 4 നിരയിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു.  മിന്‍ഡ് ഗ്രീന്‍, ഡീപ് സീ ബ്ലാക്ക്, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിച്ചിരിക്കുന്നത്.

5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം, 16/ 32 GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 13 MP ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി, 4ജി കണക്ഷന്‍, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയതാണ് സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണിന്‍റെ  സവിശേഷതകള്‍.

മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 2  ജിബി വരെ വര്‍ധിപ്പിക്കാം. ആക്സിലറേറ്റര്‍, ഇ-കോംപസ്സ്, ഗൈറോസ്കോപ്, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ രൂപ 10,182 ആണ്  സ്മാര്‍ട്ട്ഫോണിന്‍റെ  വിപണി വില.

prp

Related posts

Leave a Reply

*