‘സ്കെച്ച്‌’ ക്രിസ്മസിന് തിയേറ്ററുകളില്‍

വിക്രം നായകനാകുന്ന ‘സ്കെച്ച്‌’ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നു. തെന്നിന്ത്യന്‍ താര സുന്ദരി തമന്ന നായികയാവുന്ന സ്കെച്ച്‌, ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാണ്.

മലയാള നടന്‍ ബാബുരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമയില്‍ വില്ലന്‍ ഗെറ്റപ്പിലാകും ബാബുരാജ് എത്തുക. രാധാ രവി,സൂരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കലൈപുലി താണുവിന്‍റെ  വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. സുകുമാര്‍ ആണ് ക്യാമറാമാന്‍.

ഗൗതം മേനോന്‍റെ  ധ്രുവനച്ചത്തിരത്തിന്‍റെ  ചിത്രീകരണത്തിനായി വിക്രം തുര്‍ക്കിയിലാണ്.  തിരികെ എത്തിയാലുടന്‍ സ്കെച്ചിന്‍റെ  ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഇരുമുഗനു ശേഷം വിക്രം അഭിനയിക്കുന്ന  അമ്പത്തിമൂന്നാമത് ചിത്രമാണ്  ഇത്.

 

prp

Leave a Reply

*