ലോസ് ആഞ്ചലസ്: കണ്മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ മാറില്‍ കിടത്തി ഉറക്കുന്ന ചിത്രമാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. അലക്സിസ് ഒളിംപിയ ഒഹാനിയന് ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞിന്റെ ചിത്രത്തോടൊപ്പം ആദ്യ സ്കാനിങിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗര്‍ഭകാല വിശേഷങ്ങളുടെ വിഡിയോയും സെറീന പുറത്തുവിട്ടിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം സ്വവസതിയിലെത്തിയിരുന്നു.
മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ തന്റെ കരിയറിലെ 23-ാം ഗ്രാന്സ്ലാം കിരീടം നേരിടിരുന്നു.റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.