ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 13 മരണം

ബീജിംഗ്: ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിച്ചുവാനിലുണ്ടായ ഭൂകമ്പത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.  റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്ബം പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20നാണ് ഉണ്ടായത്. മരിച്ചവരില്‍ വിനോദ സഞ്ചാരികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രവിശ്യാ തലസ്ഥാനമായ ചെന്‍ഗ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. സൈന്യവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകന്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.2008ല്‍  സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ വന്‍ ഭൂകന്പത്തില്‍ 70,​000 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

prp

Related posts

Leave a Reply

*