ജോലി ചെയ്യാന്‍ മടി: ഉത്തര്‍പ്രദേശ് ഡിജിപിയെ പുറത്താക്കി യോഗി സര്‍ക്കാര്‍

ലക്നൗ: മാഫിയ ഡോണുകള്‍ക്കും ക്രിമിനലുകള്‍ക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥര്‍ക്കും നടപടിയുമായി യോഗി സര്‍ക്കാര്‍.

ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്.

എഡിജിപി പ്രശാന്ത് കുമാറിനാണ് പകരം താല്‍ക്കാലിക ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. യുപിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കണക്കിലെടുത്ത് യോഗി ആദിത്യനാഥ് നിരവധി തവണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവലോകന യോഗങ്ങളിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

എന്നാല്‍, താക്കീത് നല്‍കിയിട്ടും കൃത്യതയോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്, ഡിജിപിയെ നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം, സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിര്‍ണ്ണായക യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തില്ലെന്നതും കാരണമാണ്. 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.

prp

Leave a Reply

*