പ്യോങ്യാങ്: ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ.
പ്യോങ്യാങ് പ്രവിശ്യയില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്‍്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്ന സൂചനയും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി നല്‍കി.

