കൊച്ചി: കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പെരുമ്പാവൂരിന് സമീപം മണ്ണൂർ കുഴൂരിലെ സ്കൈ പ്ലൈവുഡ് കമ്പനിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കഴിഞ്ഞ് വരികയായിരുന്നു ഇവര്‍. ഇന്ന് വെളുപ്പിന് 5 ന് വൻ പോലീസ് സന്നാഹം കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്.
അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. കൊലപാതക കേസിലടക്കം പ്രതികളാണ് പിടിയിലായവര്‍. ഇവരെ കുന്നത്തുനാട് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരുന്നു.
