ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേര് പൊലീസ് പിടിയില്‍.
ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ പോലീസ് പിടികൂടിയത്.
ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്നൗവില്‍ നിന്നുള്ളവരാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.

