ഇന്ത്യന്‍ സിനിമയിലെ ഹിമാലയന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ബാഹുബലി കേരളത്തിലും
നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. ബാഹുബലി എന്ന ചിത്രത്തിനൊപ്പം പ്രഭാസ് എന്ന
താരവും ഭാഷയുടേയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാളി പ്രേക്ഷകരുടെ
മനസ്സിലും ഇടം നേടുകയാണ്. 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും 2005 ല്‍ രാജമൗലിയുടെ സംവിധാനത്തില്‍ ഇറങ്ങിയ “ഛത്രപതി” എന്ന സിനിമയാണ് പ്രഭാസിനെ പോപ്പുലര്‍ ആക്ടര്‍ ആക്കിയത്.
മനസ്സിലും ഇടം നേടുകയാണ്. 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും 2005 ല്‍ രാജമൗലിയുടെ സംവിധാനത്തില്‍ ഇറങ്ങിയ “ഛത്രപതി” എന്ന സിനിമയാണ് പ്രഭാസിനെ പോപ്പുലര്‍ ആക്ടര്‍ ആക്കിയത്.
തെലുങ്ക് സിനിമാ ലോകത്തെ റൊമാന്റിക് കോമഡി എന്റര്ടെയ്നറുകളുടെ അവിഭാജ്യമായ വിജയഘടകമാണ് ഈ നടന്. പൗര്‍ണ്ണമി, മുന്ന, യോഗി. ഡാര്‍ലിംഗ്, മിസ്റ്റര്‍ പെര്‍ഫെക്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. ബാഹുബലിയിലെ പ്രഭാസിന്റെ പ്രകടനത്തെ ടെറിഫിക്
പെര്‍ഫോമന്‍സ്, മാജിക്കല്‍ സ്ക്രീന്‍ പ്രസന്‍സ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കൊണ്ടാണ് നിരൂപകര്‍ അടയാളപ്പെടുത്തുന്നത്. ഒരു നടന് സിനിമയ്ക്ക് വേണ്ടി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗം ചിത്രീകരണത്തെ എത്രമാത്രം എളുപ്പമാക്കി തീര്‍ത്തിട്ടുണ്ടെങ്കില്‍ തന്നെയും ഓരോ സീനും മികവുറ്റതാക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കുന്ന ഓരോരുത്തരും എടുത്തിരിക്കുന്ന സ്ട്രെയിന്‍ പ്രേക്ഷകര്‍ക്ക് ബോധ്യമാകും. സംഘട്ടന രംഗങ്ങളും യുദ്ധരംഗങ്ങളും ബാഹുബലിയുടെ പ്രധാന ആകര്‍ഷണങ്ങളായി തീര്‍ന്നതിനു പിന്നില്‍ പ്രഭാസ് എന്ന നടന്റെ ആത്മസമര്‍പ്പണം ഏറ്റവും പ്രധാനപ്പെട്ടതാണ്.
പെര്‍ഫോമന്‍സ്, മാജിക്കല്‍ സ്ക്രീന്‍ പ്രസന്‍സ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കൊണ്ടാണ് നിരൂപകര്‍ അടയാളപ്പെടുത്തുന്നത്. ഒരു നടന് സിനിമയ്ക്ക് വേണ്ടി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗം ചിത്രീകരണത്തെ എത്രമാത്രം എളുപ്പമാക്കി തീര്‍ത്തിട്ടുണ്ടെങ്കില്‍ തന്നെയും ഓരോ സീനും മികവുറ്റതാക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കുന്ന ഓരോരുത്തരും എടുത്തിരിക്കുന്ന സ്ട്രെയിന്‍ പ്രേക്ഷകര്‍ക്ക് ബോധ്യമാകും. സംഘട്ടന രംഗങ്ങളും യുദ്ധരംഗങ്ങളും ബാഹുബലിയുടെ പ്രധാന ആകര്‍ഷണങ്ങളായി തീര്‍ന്നതിനു പിന്നില്‍ പ്രഭാസ് എന്ന നടന്റെ ആത്മസമര്‍പ്പണം ഏറ്റവും പ്രധാനപ്പെട്ടതാണ്.content courtesy: http://cinemapathram.com/

