പാക്ക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ പഞ്ചാബില്‍ കണ്ടെത്തി:ഭീകരരുടെയെന്ന്‍ സംശയം

images

അമൃത്സർ: പഞ്ചാബിലെ രാവി നദിയിൽ പാക്ക് ബോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്.പാക്ക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ച ബോട്ടായിരിക്കാമെന്നാണ് സംശയം.ഇതിനെ കുറിച്ച് ബിഎസ്എഫ് പരിശോധിച്ചുവരുകയാണ്‌. ബോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. തിരച്ചിലും വ്യാപകമാക്കി. കഴിഞ്ഞ ദിവസം ഗുജറാത്ത് കടലിൽ സുരക്ഷാ പരിശോധനയ്ക്കിടെ പാക്കിസ്ഥാനിൽനിന്നുള്ള ബോട്ട് തീരരക്ഷാസേന പിടികൂടിയിരുന്നു. രണ്ടു പാക്കിസ്ഥാനി ബോട്ടുകൾ ഇന്ത്യൻതീരം ലക്ഷ്യമാക്കി എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാവികസേനയോടും തീരരക്ഷാസേനയോടും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

prp

Related posts

Leave a Reply

*