കട്ടുമുടിച്ച ഉമ്മന്‍ചാണ്ടി ഖജനാവിനെ ഓട്ടകാലണയാക്കി:വി എസ്

ഭൂമിയും കായലും പുഴയും വിറ്റ് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും കട്ടുമുടിച്ചപ്പോള്‍ കേരളത്തിന്‍റെ ഖജനാവ്  ഓട്ടക്കാലണയായെന്ന് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. സര്‍ക്കാരിന് കിട്ടാനുള്ള തുകക്ക് കോഴ വാങ്ങി സ്റ്റേ നല്‍കി ഖജനാവിന്‍റെ വരവുകോളത്തെ താങ്കളും കെ എം മാണിയും ചേര്‍ന്ന് വട്ടപൂജമാക്കി. എന്നിട്ടും ഖജനാവ് ഭദ്രമാണെന്ന് താങ്കള്‍ പറയുമ്പോള്‍ നിത്യനിദാന ചെലവിനുള്ള പണമൊപ്പിക്കാന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുകയാണെന്നും വി എസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. സംസ്ഥാനത്തെ കട്ടുമുടിച്ചതിനുള്ള ഉചിതമായ മറുപടി മെയ് 16ന് ജനം നല്‍കുമെന്നും വി എസ് പറഞ്ഞു.

VS-Achuthanandan-full
പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

ഖജനാവ് ‘ഭദ്രമെന്ന് ‘ഉമ്മന്‍ചാണ്ടി;
കാലിയായ ഖജനാവ് ഭദ്രമായിരിക്കുമല്ലോ???!!!

ധനമന്ത്രി കൂടിയായ താങ്കള്‍ പറയുന്നു കേരളത്തിന്റെ ഖജനാവ് ‘ഭദ്രം. എന്നാല്‍സെക്രട്ടേറിയറ്റിലെ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്തംവിട്ട് ധനവകുപ്പ് സെക്രട്ടറിയുടെ മുറിയിലേക്കും അവിടെ നിന്ന് താങ്കളുടെ ഓഫീസിലേക്കും ഓടി നടക്കന്നു. നിത്യനിദാനച്ചെലവിനും ആവശ്യമായ പണം കണ്ടുപിടിക്കുതിനാണ് ഈ വിറളിപിടിച്ച ഓട്ടം! ജീവനക്കാരടെ ശമ്പളവും മറ്റ് അലവന്‍സുകളും വിതരണം ചെയ്യുന്നത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് താമസിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ പണം നല്‍കാന്‍ സര്‍ക്കാരിന്റെ ഖജനാവില്‍ ഒരു നയാപൈസ പോലും ഇല്ല എന്നതാണ് അവസ്ഥ. കോട്രാക്ടര്‍മാരുടെ ചെക്കുകളെല്ലാം പ്രീ ഓര്‍ഡര്‍ ചെക്കായി ആറുമാസം കഴിഞ്ഞുളള തീയതിയില്‍ നല്‍കിയിരിക്കുകയാണ്. എന്തിനേറെ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകള്‍ക്ക് നല്‍കുന്ന ചെക്കുകള്‍ക്ക് പോലും ഇതാണ് സ്ഥിതി. ചെക്ക് കിട്ടിയവരെല്ലാം ചെക്കുമായി തേരാപാര നടക്കുകയാണ്.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കുതിനും മറ്റ് അത്യാവശ്യ ചെലവിനു പോലും കാശില്ല. വികസന വായ്ത്താരി പറയുന്ന താങ്കളുടെ സര്‍ക്കാര്‍, പ്ളാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് വെറും 47 ശതമാനം മാത്രമാണല്ലോ?. ഈ 47 ശതമാനത്തിന്റെ ബില്ലുകളാണ് ധനവകുപ്പില്‍ നിന്നും പലതരത്തില്‍ വേര്‍തിരിച്ച് ആറും ഏഴും മാസം കഴിഞ്ഞുളള തീയതികളില്‍ ചെക്കുകളായി നല്‍കിയിരിക്കുത്.

നിങ്ങള്‍ക്കെതിരെ ജനം ‘ചെക്ക്’ പറഞ്ഞിരിക്കുകയാണ്. ഒരുകാര്യം ഉറപ്പാണല്ലോ? ആറുമാസം കഴിഞ്ഞ് പണത്തിനായി ആരും താങ്കളെ സമീപിക്കുകയില്ല, ഈ തിരിച്ചറിവ് താങ്കള്‍ക്കുള്ളത് നല്ലതുതന്നെ.

വരവിന്റെ കാര്യത്തിലാണെങ്കിലോ? കിട്ടാനുളള തുകയ്ക്ക് കോഴ വാങ്ങി സ്റ്റേ നല്‍കുകയാണ് താങ്കളുടെ സര്‍ക്കാരിന്റെ കലാപരിപാടി. ഇതില്‍ അഗ്രഗണ്യനായിരുല്ലോ താങ്കളുടെ സുഹൃത്ത് കെ.എം. മാണി?. ഇങ്ങനെ കേരളത്തിന്റെ വരവുകോളം താങ്കള്‍ പൂജ്യമാക്കി. അങ്ങനെ ഖജനാവ് വട്ടപൂജ്യമായി. കടുംവെട്ട് വെട്ടി സര്‍ക്കാര്‍‘ഭൂമിയും കായലും പുഴയും വിറ്റ് കീശ വീര്‍പ്പിച്ച താങ്കളും സഹമന്ത്രിമാരും സമ്പന്നര്‍. കേരളത്തിന്റെ ഖജനാവോ ഓട്ടക്കാലണ. അങ്ങനെ കേരളത്തെ ഓട്ടക്കാലണയാക്കിയ താങ്കള്‍ക്കും കൂട്ടര്‍ക്കും ഉചിതമായ മറുപടി മേയ് 16ന് ജനം നല്‍കും ഉറപ്പ

prp

Related posts

Leave a Reply

*