ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) മുന്‍ സംസ്ഥാന ബജറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സമാജ്‌വാദി പാര്‍ട്ടിയുടെ ബജറ്റുകള്‍ ഒരിക്കലും ക്ഷേമാധിഷ്ഠിതമായിരുന്നില്ല. വികസനത്തിന് അജണ്ടയും വിദൂരദൃശ്യവുമൊന്നും പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
അതുകൊണ്ടാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പാര്‍ട്ടിയോട് ദേഷ്യപ്പെടുകയും വോട്ടിംഗ് സമയത്ത് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2021-22 ലെ സംസ്ഥാന ബജറ്റ് വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് കൃഷിക്കാര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള മികച്ച ബജറ്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണകാലത്തെ അവസാന ബജറ്റ് 5,50,270.78 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്.

