കൊച്ചി: റേഷന്‍ മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപ കൂട്ടി. ഈ മാസം 40രൂപയാണ് മണ്ണെണ്ണ വില. ജനുവരിയില്‍ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയില്‍ രണ്ട് ഘട്ടമായുണ്ടായ വിലവര്‍ദ്ധനയില്‍ മണ്ണെണ്ണവില 37 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയത്.
കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയില്‍ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല. എഎവൈ( മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും.
കഴിഞ്ഞമാസം മണ്ണെണ്ണ വാങ്ങാത്തവര്‍ ഈ മാസം പുതിയവില നല്‍കേണ്ടിവരും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് ആറുവരെ നീട്ടിയിട്ടുണ്ട്.

