നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തറപറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യം ; പിസി ജോര്‍ജ്

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍.ഡി.എയുടെ ഭാഗമാകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇക്കുറി കേരളത്തില്‍ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എന്‍ഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവര്‍ക്ക് തന്നോട് ശത്രുതയാണെന്നും പി സി പറഞ്ഞു. എന്നാല്‍ മുസ്ലീം സമൂഹം തനിക്കെതിരല്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പിസി യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി.

prp

Leave a Reply

*