ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത കുറവെന്ന് കാലാവസ്ഥ കേന്ദ്രം.

എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇടവിട്ട് മഴ കിട്ടിയേക്കും.

22ാം തീയതി വരെ മഴ സാധ്യത തുടരുമെന്നു കാലാവസ്ഥ വകുപ്പ് പറയുന്നു. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം ദുര്‍ബലമായി ന്യൂമര്‍ദ്ദമായി തീര്‍ന്നതും വടക്കു കിഴക്കന്‍ വിദര്‍ഭക്കും സമീപ പ്രദേശത്തിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതും മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അല‍ര്‍ട്ട്. 21ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 22ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

prp

Leave a Reply

*