വിവോ ഫോണ്‍ ഉപയോഗിച്ചയാള്‍ കുടുങ്ങും;നിര്‍ണായകമായി ട്രൂകോളര്‍..കാര്‍ഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ കോള്‍

കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

വിചാരണ കോടതിയില്‍ ഉള്‍പ്പെടെ മൂന്ന് കോടതികളില്‍ വെച്ച്‌ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുമ്ബോഴാണ് കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂ‍ര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു |*KeralaBy Rakhi
1

വിചാരണ കോടതിയില്‍ വെച്ച്‌ കാര്‍ഡ് ഒരു വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം ഫോണിലിട്ട് മെമ്മറി കാര്‍ഡ് തുറന്നപ്പോള്‍ ഫോണില്‍ ട്രൂകോളര്‍ ആപ് ആക്ടീവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കേസില്‍ ഇത് നിര്‍ണായകമാകും.

2

കേസിലെ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍. ഇവ വിവിധ കോടതികളുടെ സേഫ് കസ്റ്റഡിയില്‍ ആയിരുന്നു സൂക്ഷിച്ചത്. ഇവയാണ് അനധികൃതമായി ആക്സസ് ചെയ്തുവെന്ന കണ്ടെത്തിയത്. വിചാരണ കോടതിയില്‍ വെച്ച്‌ 2021 ജൂലൈ 19ന്‌ പകല്‍ 12.19 നും 12.54 നും ഇടയിലാണ് വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്.ഈ സമയം മെസേജിംഗ് ആപ്പുകള്‍ ഫോണില്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

3

ട്രൂ കോളറും ഈ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാര്‍‍ഡ് തുറന്ന് കാണുന്നതിനിടയില്‍ ഫോണിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ഇതോടെയാണ് ഫോണിലെ ട്രൂ കോളര്‍ ആപ്പ് ആക്ടീവായത്. മെമ്മറി കാര്‍ഡ് തുറന്ന് ഒരു മിനിറ്റിന് ശേഷമായിരുന്നു ഇത്.

4

ഫോണില്‍ ജിയോ സിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഫോണ്‍ വന്ന സമയത്ത് വിചാരണ കോടതിയുടെ പരിധിയിലുള്ള ജിയോ ടവറിന് കീഴില്‍ നടന്ന സംശയമുള്ള ഫോണ്‍ വിളികളും ഫോണ്‍ നമ്ബറും പരിശോധിച്ചാല്‍ കാര്‍ഡ് തുറന്ന ആളെ കണ്ടെത്താനായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

5

പ്രത്യേകം പരിശോധിച്ചാല്‍ വിവോ ഫോണ്‍ നമ്ബര്‍, ഐ എം ഇ ഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി) കോഡ്‌ എന്നിവ ലഭിക്കും. ഇതോടൊപ്പം വിളിച്ച സമയം, തീയതി, ഫോണ്‍ ലൊക്കേഷന്‍ എന്നിവ ഉള്‍പ്പെെ കണ്ടെത്താന്‍ കഴിയും. ഫോണ്‍ കോളിന്റ മെറ്റ ഡീറ്റെയ്ല്‍സില്‍ നിന്ന് തന്നെ വിവോ ഫോണ്‍ ഉടമയെ കണ്ടെത്താമെന്നാണ് സൈബര്‍ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

6

നിലവില്‍ 10 പേരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. അന്നേ ദിവസം വിവോ ഫോണ്‍ ഉപയോഗിച്ച പത്ത് പേരെ കുറിച്ചാണ് അന്വേഷിക്കുക. ഇവിടെ ഫോണുകളുടെ വിവരങ്ങളും സി ഡി ആറും ഉടനെ ശേഖരിച്ച്‌ പരിശോധിക്കും. കോടതി ഉദ്യോഗസ്ഥര്‍ , പ്രോസിക്യൂഷന്‍, അഭിഭാഷകര്‍, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ചുറ്റിപറ്റിയാണ് അന്വേഷണം .

7

അന്ന് കോടതി പരിസരത്ത് ഉണ്ടായവരെ കുറിച്ചും അന്വേഷിക്കും. മാത്രമല്ല കോടതി വളപ്പിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമാകും ഇവരെ പ്രഥമിക അന്വേഷണത്തിനായി വിളിപ്പിച്ചേക്കുക. പെന്‍ഡ്രൈവില്‍ ഇല്ലാതിരുന്ന ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ ഉണ്ടായേക്കുമോയെന്ന ആകാംഷയായിരിക്കാം മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിയമനം.

8

എന്തായാലും ഫോണിലിട്ട് മെമ്മറി കാര്‍ഡ് കണ്ടത് ആരെന്നത് കേസില്‍ നിര്‍ണായകമാകും.ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഹൈക്കോടതി ഇടപടണമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഉടന്‍ തന്നെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 22 ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

9

നിലവില്‍ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാക്കിയിരിക്കുന്നത്. കേസില്‍ 80 ല്‍ അധികം സാക്ഷികളും ഉണ്ട്. തതുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം തേടിയെങ്കിലും വെള്ളിയാഴ്ച വരെ മാത്രമാണ് സമയം അനുവദിച്ചത്. കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ശരത് വഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങള്‍ എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

prp

Leave a Reply

*