ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയ്ക്കു സമീപത്തായി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന 18 പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരെ അന്വേഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നുണ്ട്.
കുറുങ്ങ് കുമി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ഡാമിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികള്‍. പുതിയ പ്രോജക്‌ട് നടന്നു കൊണ്ടിരുന്ന ഡാമിന്‍ സര്‍ക്കിളിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും ഒരാഴ്ച മുമ്ബാണ് 19 പേരെ കാണാതായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ഇവരില്‍ ഒരാളുടെ മൃതദേഹം പിന്നീട് പുഴയുടെ കരയ്ക്കു സമീപത്ത് കാണപ്പെടുകയായിരുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം നടത്തുന്നുണ്ട്. ഇവയ്ക്കായി കൊണ്ടുവന്ന തൊഴിലാളികളെയാണ് കാണാതായത്. അതേസമയം, കാണാതായവരെല്ലാം പുഴയില്‍ മുങ്ങി മരിച്ചതാണെന്നാണ് ജനസംസാരം എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബെഞ്ചിയ നിഗി കൂട്ടിച്ചേര്‍ത്തു.

