സഞ്ചാരികളെ കാത്ത്​ വാഗമണ്ണില്‍ ഹരിത ചെക്ക്പോസ്​റ്റും കാവല്‍ക്കാരും

തൊടുപുഴ: വാഗമണ്‍ ടൂറിസം കേന്ദ്രത്തി​െന്‍റ അഞ്ച് പ്രവേശന കവാടങ്ങളിലും രാവുംപകലും പ്രവര്‍ത്തിക്കുന്ന ഹരിതചെക്ക് പോസ്​റ്റുകളും കാവല്‍ക്കാരും. പ്ലാസ്​റ്റിക്കും കുപ്പിയും കടലാസും തുടങ്ങി വാഗമണ്ണി​െന്‍റ മനോഹര ഭൂപ്രകൃതിക്ക്​ ഹാനിവരുത്തുന്നതൊന്നും അവിടെയെത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ജാഗ്രത.

സംസ്ഥാനത്തെ ആദ്യ ഹരിത ടൂറിസം ഇടമാണ് വാഗമണ്‍. അതിര്‍ത്തികളിലെല്ലാം വാഹനങ്ങളെയും യാത്രികരെയും സ്വാഗതം ചെയ്യുന്നത് ഹരിത ചെക്ക്പോസ്​റ്റുകളും ഹരിതകര്‍മ സേനാംഗങ്ങളുമാണ്. വാഹനത്തില്‍ പ്ലാസ്​റ്റിക് കുപ്പികളോ മിഠായികവറോ തുടങ്ങി വലിച്ചെറിയാനുള്ളതെന്തെങ്കിലും കരുതിയിട്ടെങ്കില്‍ അവരത് വാങ്ങും. ഹരിത ചെക്ക്പോസ്​റ്റി​െന്‍റ പ്രവര്‍ത്തനത്തിനുള്ള 10 രൂപയുടെ രസീതും നല്‍കും.

Posted by യാത്രികൻ on Friday, May 22, 2020

തുണിസഞ്ചിയോ മറ്റ് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളോ വാങ്ങണമെങ്കില്‍ ചെക്ക്പോസ്​റ്റിന് സമീപത്തെ ഗ്രീന്‍ കൗണ്ടറുകളില്‍ കിട്ടും. ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ഷോപ്പുകള്‍ വേറെയുമുണ്ട്. വെള്ളംകുടിച്ച കുപ്പികള്‍ വഴിയില്‍ ക്രമീകരിച്ച ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കാം. യഥാസമയം അത് നീക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങളുണ്ട്.

ഇവയെല്ലാം സംഭരിച്ചു സൂക്ഷിക്കുന്നതിന് രണ്ട് സംഭരണ കേന്ദ്രങ്ങളും (മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റി) സജ്ജമാണ്. വാഗമണ്‍ നേരിട്ടിരുന്ന രൂക്ഷമായ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ജില്ല ഭരണകൂടവും ഹരിതകേരളം മിഷനും മുന്‍കൈയെടുത്ത് ഏലപ്പാറ പഞ്ചായത്തുമായി ചേര്‍ന്നുനടത്തിയ ഇടപെടലുകളാണ് മാറ്റത്തിന് തുടക്കംകുറിച്ചത്.

ടൗണില്‍ കടകളില്‍നിന്നോ മറ്റോ ഉണ്ടാകുന്ന ജൈവ മാലിന്യം പഞ്ചായത്തി​െന്‍റ തുമ്ബൂര്‍മൂഴി സംസ്‌കരണ പ്ലാന്‍റില്‍ വളമാക്കുകയാണ്. ഏലപ്പാറ പഞ്ചായത്തും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കിയ ‘വഴികാട്ടാന്‍ വാഗമണ്‍’ എന്ന പദ്ധതിയിലൂടെ വാഗമണ്‍ പ്രദേശത്ത് വന്ന മാറ്റങ്ങളാണിവ. സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക്പോസ്​റ്റുകള്‍ ഏലപ്പാറ പഞ്ചായത്തിലേതാണെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സന്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക്പോസ്​റ്റുകള്‍

സംസ്ഥാനത്തെ ആദ്യത്തേതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്‌പോസ്​റ്റുകളുമാണ് വാഗമണ്ണിലേത്. ഏലപ്പാറ ടൗണ്‍, വട്ടപ്പതാല്‍, പുള്ളിക്കാനം, വാഗമണ്‍ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലെ ചെക്ക് പോസ്​റ്റുകളോടനുബന്ധിച്ചാണ് അഞ്ച് ഗ്രീന്‍ കൗണ്ടറുകളും.

പ്രമുഖ ടൂറിസം പോയന്‍റ​ുകളായ മൊട്ടക്കുന്ന്, പൈന്‍വാലി പാര്‍ക്കിങ്​ ഗ്രൗണ്ട്, പൈന്‍ വാലി കവാടം, വാഗമണ്‍, വാഗമണ്‍ ടീ ജങ്​ഷന്‍ എന്നിവിടങ്ങളിലാണ് ഗ്രീന്‍ ഷോപ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ഗ്രീന്‍ഷോപ്പുകളില്‍ പരിസ്ഥിതി സൗഹൃദ ബദലുകളും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കിവരുകയാണ്. വാഗമണ്ണിലേക്കുള്ള​ ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം, വഴിക്കടവ് എന്നീ അഞ്ച് റൂട്ടുകളും ഹരിത ഇടനാഴികളാക്കുന്നത് മുന്‍നിര്‍ത്തിയാണ് ക്രമീകരണങ്ങളെല്ലാം.

prp

Leave a Reply

*