ജമ്മുകശ്​മീരിനെ ചൈനയുടെ ഭാഗമാക്കി; ട്വിറ്ററിന്​ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ്​ സൈറ്റായ ട്വിറ്ററിന്​ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ട്വിറ്ററി​െന്‍റ ലോക്കേഷന്‍ സര്‍വീസില്‍ ലേയെ ചൈനയുടെ ഭാഗമെന്ന്​ രേഖപ്പെടുത്തിയതാണ്​ സര്‍ക്കാറിനെ ചൊടിപ്പിച്ചത്​. ഇന്ത്യയുടെ വികാരങ്ങളെ ട്വിറ്റര്‍ പരിഗണിക്കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച്‌​ ഐ.ടി സെക്രട്ടറി ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോര്‍സേക്ക്​ കത്തയക്കുകയും ചെയ്​തിട്ടുണ്ട്​.

ദേശീയ സെക്യൂരിറ്റി അനലിസ്​റ്റ്​ നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന്​ സമീപത്ത്​ നിന്നെടുത്ത വിഡിയോയാണ്​ വിവാദത്തിന്​ തുടക്കമിട്ടത്​. അദ്ദേഹത്തി​െന്‍റ വിഡിയോയില്‍ ലേ ചൈനയിലെ സ്ഥലമെന്നാണ് ട്വിറ്റര്‍​ രേഖപ്പെടുത്തിയത്​. ഒബ്​സര്‍വര്‍ റിസേര്‍ച്ച്‌​ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കഞ്ചന്‍ ഗുപ്​ത ഇത്​ കണ്ടെത്തിയതോടെയാണ്​ പുതിയ വിവാദത്തിന്​ തുടക്കമായത്

prp

Leave a Reply

*