വായു മലിനീകരണത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

ഡല്‍ഹി :കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഇന്ത്യയിലായിരുന്നു. മലിനമായ വായുവില്‍ ശ്വാസം മുട്ടി മരിച്ചത് 1. 16 ലക്ഷം നവജാതശിശുക്കള്‍ !

സ്റ്റേറ്റ് ഒഫ് ഗ്ളോബല്‍ എയറിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നേപ്പാള്‍, കിഴക്കന്‍ ആഫ്രിക്കയിലെ നൈജര്‍, നൈജീരിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. ബംഗ്ലാദേശും പാകിസ്ഥാനും ഒന്‍പതും പത്തും സ്ഥാനത്താണ് .

കുഞ്ഞുങ്ങളില്‍ പകുതിയും മരിച്ചത് സൂക്ഷമമായ മാലിന്യ കണങ്ങള്‍ അടങ്ങിയ വായു (പി. പി.എം.2.5) ശ്വസിച്ചാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ ചാണകം, കരി തുടങ്ങിയവ കത്തിക്കുമ്ബോള്‍ വായുവില്‍ നിറയുന്ന സൂക്ഷമമായ പൊടി ശ്വസിച്ചാണ്.

prp

Leave a Reply

*