ക്രിസ്തുമസ്- ന്യൂ ഇയര്‍ ഓഫറുകളുമായി കാർ കമ്പനികൾ

എല്ലാ വാഹന കമ്പനികളും ക്രിസ്തുമസ്- ന്യൂ ഇയറിനോട്‌ ബന്ധപ്പെട്ട്വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ പരമാവധി ഓഫറുകളാണ്‌ മിക്ക കമ്പനികളും നൽകുന്നത്. എന്നാൽ, വൻ ഡിമാൻഡ് ഉള്ളതും മാസങ്ങളുടെ വെയ്റ്റ് ലിസ്റ്റ് ഉള്ളതുമായ മോഡലുകൾക്ക് ഓഫറുകളൊന്നുമില്ല. മാരുതി സുസുകി, ഹ്യുണ്ടായ്, ഫിയറ്റ്, ഹോണ്ട, ഷെവർലെ തുടങ്ങിയ കമ്പനികള്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. കാഷ് ഡിസ്ക്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ പ്രത്യേക ബോണസ് എന്നിങ്ങനെയുള്ള പല ഓഫറുകൾ നല്‍കുന്നുണ്ട്.

prp

Leave a Reply

*