കൊല്ലം: നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശി അമ്പിളിയാണ് പിടിയിലായത്.
കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടി വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരിക്കലിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ എന്തോ വലിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകാണ് നാട്ടുകാരെ അറിയിച്ചത്. മൂന്നു ദിവസം മാത്രമാണ് കുഞ്ഞിന് പ്രായമുണ്ടായിരുന്നത്.

