ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു

30 വര്‍ഷത്തെ കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു. 1990ല്‍ സര്‍വൈവര്‍ സീരീസിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഞായറാഴ്ച നടന്ന സര്‍വൈവര്‍ സീരീസില്‍ വെച്ചാണ് വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജൂണ്‍ 22ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്തിനു ശേഷമുള്ള അവസാന പോരാട്ടം കൂടി ആയിരുന്നു ഈ സര്‍വൈവര്‍ സീരീസ്. ഏഴ് തവണ ലോക ചാമ്ബ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടര്‍ടേക്കര്‍. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു.

12 തവണ സ്ലാമി അവാര്‍ഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണല്‍ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം ഡബ്ല്യുഡബ്ല്യുഇയിലേക്ക് വന്നതോടെ മാര്‍ക്ക് വില്ല്യം കല്‍വെ എന്ന തന്‍്റെ യഥാര്‍ത്ഥ പേര് മാറ്റി അണ്ടര്‍ടേക്കര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

30 വര്‍ഷക്കാലം ഞാന്‍ റിങ്ങിലേക്ക് പതിയെ നടന്നുവന്ന് ആളുകളെ പലതവണ വിശ്രമത്തിലേക്ക് നയിച്ചു. ഇപ്പോള്‍ എന്‍്റെ സമയം വന്നിരിക്കുന്നു. അണ്ടര്‍ടെക്കര്‍ക്ക് വിശ്രമിക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞത്

prp

Leave a Reply

*