ദോഹ: ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണെന്ന് ഖത്തര്‍ ലോകകപ്പ് 2022 സി.ഇ.ഒ നാസര്‍ അല്‍ ഖാതിര്‍.
രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് കായികമേളയെ വലിച്ചിഴക്കരുതെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.’ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വസിക്കുന്നത് ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് അവരുടെ മാത്രം കുത്തകയാണെന്നാണ്. 22 ടൂര്‍ണമെന്റുകളില്‍ 11 ടൂര്‍ണമെന്റിനാണ് യൂറോപ്പ് ആതിഥേയത്വം വഹിച്ചത്. എല്ലാവരെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ടൂര്‍ണമെന്റിനെത്തുന്നവര്‍ ആതിഥേയ രാജ്യത്തിന്റെ സംസ്കാരങ്ങളെ മാനിക്കണം’- അദ്ദേഹം പറഞ്ഞു.
‘ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നിലെന്ത്’എന്ന തലക്കെട്ടില്‍ അല്‍ജസീറ ചാനലിലെ ‘ലില്‍ ഖിസ്സതി ബഖിയ്യ’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകകപ്പ് തയാറെടുപ്പുകളെല്ലാം കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും 12 ലക്ഷത്തോളം ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകകപ്പിനായി നാല് കോടി ടിക്കറ്റ് അപേക്ഷയാണ് ലഭിച്ചത്. 30 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ വിജയകരമായ ലോകകപ്പിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക എന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിന്റെ വിജയത്തില്‍ മാത്രമാണ് രാജ്യം ശ്രദ്ധയൂന്നുന്നതെന്നും ചില ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി മാധ്യമങ്ങളിലൂടെ നല്‍കിയിട്ടുണ്ടെന്നും സൂചിപ്പിച്ച ഫിഫ ലോകകപ്പ് സി.ഇ.ഒ, ചില ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും മാധ്യമങ്ങളില്‍നിന്നും പ്രഫഷനലിസമാണ് പ്രതീക്ഷിക്കുന്നതെന്നും രൂക്ഷമായി പ്രതികരിച്ചു.ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മൂന്നേ മൂന്ന് തൊഴിലാളികളാണ് മരണമടഞ്ഞതെന്നും ലോകകപ്പ് പദ്ധതികളിലുടനീളം ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി പറഞ്ഞു.
ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് ആവര്‍ത്തിച്ച അല്‍ ഖാതിര്‍, തികഞ്ഞ വംശീയതയാണ് ഇത്തരം കാമ്ബയിനിലൂടെ പുറന്തള്ളുന്നതെന്നും വലിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ചെറു അറബ്, ഇസ്ലാമിക രാജ്യമായ ഖത്തറിന് മത്സരിക്കാന്‍ എങ്ങനെ സാധിക്കുമെന്നതാണ് അവരെ അലട്ടുന്നതെന്നും പറഞ്ഞു.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ കൂടുതല്‍ അര്‍ഹര്‍ തങ്ങളാണെന്ന ഭാവമാണ് അവരെ ഇതിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

