ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെള്ളി. ജപ്പാന്റെ ഒകുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ ഒരുങ്ങിയിറങ്ങിയ സിന്ധു വനിതാ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്.
ആദ്യ ഗെയിം കൈവിട്ടശേഷം രണ്ടാം ഗെയിമില്‍ ഉജ്വലമായി തിരിച്ചുവന്നെങ്കിലും അവസാന ഗെയിമില്‍ അടിപതറി. സ്കോര്‍: 19-21, 22-20, 20-22
കഴിഞ്ഞ റിയോ ഒളിമ്ബിക്സിന്റെ സെമിയില്‍ തന്നെ തോല്പിച്ച സിന്ധുവിനോടുള്ള മധുരപ്രതികാരം കൂടിയായി നൊസോമിക്ക് ഈ ജയം.
സൈന നെഹ്വാള് നേരത്തെ വെങ്കലം നേടിയിരുന്നു. സെമിയില്‍ സൈനയെ തോല്പിച്ചാണ് ഒകുഹര കലാശപ്പോരില്‍ സിന്ധുവിനെ നേരിട്ടത്. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയായ ഒകുഹരയുടെ ആദ്യ ലോക കിരീടമാണിത്.
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സിന്ധിവിന്റെ മൂന്നാം മെഡലാണിത്. ലോകചാമ്ബ്യന്‍ഷിപ്പില്‍ മൂന്ന്മെഡലുകള് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.