ദോക് ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷം അവസാനിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ദോക് ലമില്‍  മാസങ്ങളായി നിലനനിന്നിരുന്ന സംഘര്‍ഷം അവസാനിച്ചു. ഇരു രാജ്യങ്ങളും  പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കും.

സൈനികരെ പിന്‍വലിക്കുന്നതു സംബന്ധിച്ച്‌ ധാരണയിലെത്തിയെന്ന് വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്.

സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും തോട്ടടുത്ത ദിവസങ്ങളില്‍ തന്നെ സൈനിക പിന്മാറ്റം പൂര്‍ത്താകുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ദോക് ലായില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. എന്നാല്‍ നയതന്ത്ര തലത്തില്‍ കരുക്കള്‍ നീക്കിയ ഇന്ത്യ ഒടുവില്‍ വിജയം കാണുകയായിരുന്നു.

prp

Leave a Reply

*