ഗുരുഗ്രാം: ഗുരുഗ്രാമില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ മാനഭംഗം ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും. കാറിലുണ്ടായിരുന്ന യുവതിയെ വലിച്ചിറക്കി സമീപത്തെ കുറ്റികാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ വായില്‍ തുണി തിരുകിയായിരുന്നു പീഡനം.
ഇത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍ത്തൃ സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് കൂടാതെ ബലാല്‍സംഗം വിവരം പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ആക്രമി സംഘം എത്തിയ കാറിന്‍റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് കുറിച്ച് വച്ചിരുന്നു. ഇത് വച്ച് നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടിയിലായ നാല് പേരും ഗുരുഗ്രാമിന്‍റെ സമീപ ഗ്രാമമായ സൊഹ്ന സ്വദേശികളാണ്.
