പത്തനംതിട്ട: ശബരിമല വിശ്വാസികളുടെ ആചാരത്തിന് വിരുദ്ധമായ നടപടി എടുക്കുന്ന കേരള സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച നാല് ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കും.
അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന് സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം.
അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
