വയനാട് സ്ത്രീധന വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

വയനാട്: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും, വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ‘സ്ത്രീയാണ് ധനം’ ബോധവല്‍ക്കരണ പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി.

ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ എ.ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, സ്ത്രീധനത്തിന്റെ ചരിത്രത്തെയും സാമൂഹിക അനുഭവങ്ങളെയും കുറിച്ച്‌ അവബോധം നല്‍കുക, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക, ജില്ലയെ സ്ത്രീധന മുക്തമാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെയാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

സബ് ജഡജും ലീഗല്‍ സര് ‍ വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ.രാജേഷ് സ്ത്രീധന നിരോധന നിയമം വിഷയാവതരണം നടത്തി.

സ്ത്രീധനത്തിനെതിരെയും പ്രതിജ്ഞ ചൊല്ലുകയും, കനല്‍ പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. വരും ദിവസങ്ങളില്‍ മറ്റ് ബ്ലോക്ക് അടിസ്ഥാനത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിന് എതിരെ പ്രചരണം നടത്തും. ജൂലൈ 27 മുതല്‍ 30 വരെയാണ് പ്രചാരണ പരിപാടി.

കല്‍പ്പറ്റ ബ്ലോക്ക് തലത്തില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി കുര്യാക്കോസ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ.ബി സെയ്‌ന, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ തുടങ്ങിയവര്‍ പങ്കെടുത്തു.

prp

Leave a Reply

*