യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിന്‍കെന്‍ ഇന്ത്യയില്‍; അജണ്ടയില്‍ അഫ്‌ഗാനിസ്‌ഥാനും കൊവിഡും

ന്യൂഡെല്‍ഹി: ( 28.07.2021) യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിന്‍കെന്‍ ഇന്ത്യയിലെത്തി. ഒരു പ്രമുഖ ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് യുഎസ് ബ്ലിന്‍കെന്‍റെ സന്ദര്‍ശനത്തിന് മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു.

അഫ്‌ഗാനിസ്ഥാനില്‍ സാഹചര്യങ്ങള്‍, കോവിഡ്, സാമ്ബത്തീക വളര്‍ച്ച തിരിച്ചുപിടിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ബ്ലിന്‍കെന്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ബിഡന്‍ ഭരണകൂടത്തിലെ മൂന്നാമത്തെ മുതിര്‍ന്ന അംഗമാണ് ബ്ലിന്‍കെന്‍. ചൊവാഴ്ച രാത്രിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബ്ലിന്‍കെന്‍ ചര്‍ച്ച നടത്തും.

ബ്ലിന്‍കെനും ഇന്ത്യന്‍ സ്റ്റേറ്റ് സെക്രടറി എസ് ജയ് ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് മുമ്ബ് ഇരുവരും സംയുക്തമായി പത്രസമ്മേളനത്തില്‍ പങ്കെടുക്കും.

prp

Leave a Reply

*