അടങ്ങാന്‍ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: യുക്രെയ്‌നെതിരായ യുദ്ധം യൂറോപ്പിലേയ്‌ക്കും വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പിനെ നിസ്സാരമായി തള്ളാതെ അമേരിക്ക.

ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് നിസ്സാരമല്ലെന്ന തിരിച്ചറിവാണ് അമേരിക്കയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം വാണിജ്യരംഗത്തെ തകിടം മറിച്ചിലും അമേരിക്കയ്‌ക്കും നാറ്റോ യ്‌ക്കും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചു. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനാണ് റഷ്യയുമായി അടിയന്തിരമായി ബന്ധപ്പെടലുകള്‍ നടക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.

റഷ്യയുമായി യുക്രെയ്‌നെതിരായ യുദ്ധം നിര്‍ത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന വാര്‍ത്തകളാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. റഷ്യയെ ബന്ധപ്പെട്ടില്ലെന്ന് വൈറ്റ്ഹൗസ് ആവര്‍ത്തിക്കുമ്ബോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രതിരോധ വകുപ്പിനുള്ള രഹസ്യവിവരം. യുദ്ധം കടുക്കുമെന്ന ശക്തമായ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ വകുപ്പ് നേരിട്ട് ഇടപെട്ടെന്ന് തന്നെയാണ് ജേക് സള്ളിവന്‍ അറിയിച്ചത്. ലോകത്തിന്റെ ആകെ നന്മ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും സള്ളിവന്‍ പറഞ്ഞു.

ജേക് സള്ളിവനും റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നികോളായ് പാത്രുഷേവുമായി നിര്‍ണ്ണാ യക ചര്‍ച്ചകളാണ് നടന്നിരിക്കുന്നത്. ഇതിനൊപ്പം റഷ്യയുടെ വിദേശകാര്യ ഉപദേ ഷ്ടാവ് യൂറി ഉഷാകോവുമായും സള്ളിവന്‍ ബന്ധപ്പെട്ടിരുന്നു.

prp

Leave a Reply

*