ഡല്‍ഹിയിലെ വായുവിനെ കുറിച്ച്‌ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ കെജ്‌രിവാളിന് വോട്ട് ചെയ്യില്ല -ചിദംബരം

ഡല്‍ഹിയിലെ വായുവിനെ കുറിച്ച്‌ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ കെജ്‌രിവാളിന് വോട്ട് ചെയ്യില്ല -ചിദംബരം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

ഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ചിദംബരം ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ കുറിച്ച്‌ പറഞ്ഞത്. ഡല്‍ഹിയിലെ വായുവിനെ കുറിച്ച്‌ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഗുജറാത്തില്‍ അരവിന്ദ് കെജ്‌രിവാളിന് നിങ്ങള്‍ വോട്ട് ചെയ്യുകയില്ല -ചിദംബരം പറഞ്ഞു.

അതേസമയം, കഴിഞ്ഞയാഴ്ച വായുമലിനീകരണം ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്ന് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം പറഞ്ഞിരുന്നു. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല. ആം ആദ്മി പാര്‍ട്ടി വായുമലിനീകരണത്തിനെതിരെ ഒന്നിലധികം നടപടികള്‍ പഞ്ചാബില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ അതിന്റെ ഫലം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 27 വര്‍ഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്കെതിരെയും ചിദംബരം ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ലമെന്‍റ് നിയമ പ്രകാരം അവരത് നടപ്പിലാക്കും. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത ഭൂരിപക്ഷം ആളുകളും ബി.ജെ.പി ടാര്‍ഗറ്റ് ചെയ്തവരാണെന്നും ചിദംബരം പറഞ്ഞു.

ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

prp

Leave a Reply

*