ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്നി

ന്യൂയോര്‍ക്ക്: മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്‍റെ വിനോദമാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനമാണ് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കാന്‍ പോകുന്നത്.

ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത് 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3. 38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്.  ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്നി മാറി.

സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി ഇന്ത്യയിലെ അറുപത്തി ഒമ്പത് ചാനലുകളും ഡിസ്നിയുടെ കൈകളിലെത്തും. സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഏഷ്യാനെറ്റ് ഇനി ഡിസ്നിയുടെ കുടക്കീഴിലാകും. സ്കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും.

ഫോക്സ് ബിസിനസ്, ഫോക്സ് ന്യൂസ്, ഫോക്സ് സ്പോര്‍ട്സ് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും. ഫോക്സിന്റെ ചലച്ചിത്ര ടിവി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്നിക്ക് സ്വന്തമാകും. സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്നിയുടെ കീഴിലാകും.

 

 

prp

Leave a Reply

*