ന്യൂയോര്‍ക്ക്: മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്‍റെ വിനോദമാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനമാണ് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കാന്‍ പോകുന്നത്. ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത് 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3. 38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്നി മാറി. സ്റ്റാര്‍ ഇന്ത്യയുടെ […]

