എയര്‍ടെലും ,ജിയോയും പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ വൊഡാഫോണും മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നു. ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് വൊഡാഫോണ്‍ നല്‍കുന്നത് .ഓഫറുകള്‍ മനസിലാക്കാം
പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഇത്തവണ ഈ ഓഫറുകള്‍ ലഭിക്കുന്നത് . 399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ ലഭിക്കുന്നു . ഇതിന്‍റെ വാലിഡിറ്റി ലഭിക്കുന്നത് 6 മാസത്തേക്കാണ് .അതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,എസ്എംഎസ് എന്നിവയും ഈ ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട് . അതുകൂടാതെ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫറുകളും വൊഡാഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിലും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കുന്നതാണ്.
നിലവില്‍ എയര്‍ടെല്‍ പുറത്തിറക്കിയ 399 രൂപയുടെ പ്ലാനില്‍ 84 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിന്‍റെ വാലിഡിറ്റി 84 ദിവസത്തേക്കാണ്. എന്തായാലും വൊഡാഫോണ്‍ എയര്‍ടെലിനെ കടത്തിവെട്ടിയെന്നതില്‍ സംശയമില്ല.
