വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ടീം വീണ്ടും?

മലയാള  സിനിമാ ലോകത്തേക്ക്  എഴുത്തുകാരായി ചുവടെടുത്തുവെച്ചവരാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും.  ഇവരുടെ   ജീവിതത്തില്‍ വഴിത്തിരിവായത് കട്ടപ്പനയിലെ ഋതിക് റോഷനും  അമര്‍ അക്ബര്‍ അന്തോണിയുമായിരുന്നു. അഭിനയം മോഹിച്ചു വന്ന  ഇവരുടെ സ്ക്രിപ്റ്റുകള്‍ അങ്ങനെ മലയാള സിനിമ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലെ   ഋതിക് റോഷനിലൂടെ വിഷ്ണു നായകനായി  പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി .

ഇപ്പോളിതാ ഒരു പുതിയ വാര്‍ത്തകൂടി വന്നിരിയ്ക്കുകയാണ്. ഇരുവരും ഒരുമിച്ചു ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ആദ്യ സംവിധാന സംരംഭത്തില്‍ നായകനാകുന്നത്  ദുല്‍ഖര്‍ സല്‍മാനാകുമെന്നാണ് സൂചന. ഇതിനെ പറ്റി ഔദ്യോഗികമായ വിവരങ്ങള്‍  ലഭിച്ചിട്ടില്ല .

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒരു പക്കാ എന്‍റര്‍ടെയിനര്‍  സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാം. എന്തായാലും കാത്തിരിക്കാം പുതിയ കൂട്ടുകെട്ടിനായി…

prp

Related posts

Leave a Reply

*