‘ശിക്കാരി ശംഭു’ ആവാന്‍ ചാക്കോച്ചന്‍; ആദ്യ ടീസര്‍ പുറത്ത്

ഓര്‍ഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ശിക്കാരി ശംഭു’. ചിത്രത്തിന്‍റെ ആദ്യടീസര്‍ പുറത്തിറക്കി. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവദ, അല്‍ഫോന്‍സ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘കട്ടപ്പനയിലെ ഹൃത്വിക്റോഷ’ന് ശേഷം വിഷ്ണു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചായാഗ്രഹണം ഫൈസല്‍ അലി.  

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ടീം വീണ്ടും?

മലയാള  സിനിമാ ലോകത്തേക്ക്  എഴുത്തുകാരായി ചുവടെടുത്തുവെച്ചവരാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും.  ഇവരുടെ   ജീവിതത്തില്‍ വഴിത്തിരിവായത് കട്ടപ്പനയിലെ ഋതിക് റോഷനും  അമര്‍ അക്ബര്‍ അന്തോണിയുമായിരുന്നു. അഭിനയം മോഹിച്ചു വന്ന  ഇവരുടെ സ്ക്രിപ്റ്റുകള്‍ അങ്ങനെ മലയാള സിനിമ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലെ   ഋതിക് റോഷനിലൂടെ വിഷ്ണു നായകനായി  പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി . ഇപ്പോളിതാ ഒരു പുതിയ വാര്‍ത്തകൂടി വന്നിരിയ്ക്കുകയാണ്. ഇരുവരും ഒരുമിച്ചു ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ആദ്യ സംവിധാന സംരംഭത്തില്‍ നായകനാകുന്നത്  ദുല്‍ഖര്‍ സല്‍മാനാകുമെന്നാണ് സൂചന. […]