അഭിനയമാണ് ജീവിതമെന്നും മരണം വരെ അഭിനയിക്കുമെന്നും വിനായകൻ. മികച്ച നടനുള്ള 2016 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്ഹാനായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ചാനൽ അവാർഡിൽ നിന്ന് വിനായകന് അവാർഡ് കൊടുക്കാതെ ഒഴിവാക്കിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വിനായകന് അവാർഡ് കൊടുത്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന രീതിയിൽ വരെ പലരും പ്രതികരിച്ചു. ഒടുവില്‍ ഈ അംഗീകാരം പ്രേക്ഷകര്‍ ആഗ്രഹിച്ചതുപോലെ കമ്മട്ടിപാടത്തിലെ മിന്നും പ്രകടനത്തിന് വിനായകന് ലഭിച്ചു.


